പോലീസ് മർദ്ദനം കോൺഗ്രസ് ജനകീയ പ്രതിക്ഷേധ സദസ്സ് നടത്തി

വൈക്കം: കേരളത്തിലെ പോലീസ് നടത്തുന്ന ക്രൂരമായ നരനായാട്ടിൽ പ്രതിക്ഷേധിച്ച് വൈക്കം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷനിലേക്ക് ജനകീയ പ്രതിക്ഷേധ സദസ്സ് സംഘടിപ്പിച്ചു.വടക്കേ നട ദേവസ്വംഗ്രൗണ്ടിൽ നിന്നും ആരംഭിച്ച പ്രതിക്ഷേധജാഥ സ്റ്റേഷനു മുന്നിൽ പോലീസ് ബാരിക്കേഡുകൾ കെട്ടി തടഞ്ഞു. തുടർന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് പി.ഡി. ഉണ്ണിയുടെ അധ്യക്ഷതയിൽ സ്റ്റേഷനു മുന്നിൽ നടത്തിയ പ്രതിക്ഷേധ സദസ്സ് കെ.പി.സി.സി മെമ്പർ മോഹൻ ഡി ബാബു ഉദ്ഘാടനം ചെയ്തു. തുടർന്ന് ഡി.സി.സി സെക്രട്ടറി അബ്ദുൾ സലാം റാവുത്തർ, അഡ്വ. എ.സനീഷ് കുമാർ, ട്രഷറർ ജയ് ജോൺ പേരയിൽ, യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ ബി.അനിൽകുമാർ,കെ. പി. എസ്. റ്റി.എ ജില്ലാ പ്രസിഡൻ്റ് പി.കെ. മണിലാൽ, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സോണി സണ്ണി, പ്രീത രാജേഷ്, രേണുക രതീഷ്, രാധികാ ശ്യാം , ഷീജ ഹരിദാസ്, പി.ഡി. ജോർജ്ജ്, സണ്ണി പോട്ടയിൽ, മനോജ് കല്ലറ,വി.പോപ്പി, ജോർജ്ജ് വർഗ്ഗീസ്, വർഗ്ഗീസ് പുത്തൻചിറ, പി.ഡി.പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *