ക്ഷേത്ര വരുമാനത്തില്‍ നിന്ന് ഒരു പൈസ പോലും സര്‍ക്കാര്‍ എടുക്കുന്നില്ല എന്നും ക്ഷേത്രങ്ങളുടെ വികസനത്തിന് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന്പണംനല്‍കുന്നുവെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍.വിശ്വാസികളുടെ കൈയിലായിരുന്നു പണ്ട് ആരാധനാലയങ്ങള്‍. എന്നാല്‍ അന്ന് അതൊക്കെ തകര്‍ച്ചയിലായിരുന്നു. അങ്ങനെയാണ് സര്‍ക്കാര്‍ ഇടപെട്ട് ദേവസ്വം ബോര്‍ഡ് രൂപീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു. പമ്പാ തീരത്ത് നടക്കുന്ന ആഗോള അയ്യപ്പ സംഘമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷേത്ര വരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ ഒരു പൈസ പോലും എടുക്കുന്നില്ല. എന്നാല്‍ ദേവസ്വം ബോര്‍ഡിന് സര്‍ക്കാര്‍ പണം നല്‍കുന്നു. അതുകൊണ്ടാണ് തുച്ഛ വരുമാനം മാത്രമുള്ള ക്ഷേത്രങ്ങളില്‍ അന്തിത്തിരി തെളിയുന്നത് എന്നും മുഖ്യമന്ത്രി.
ക്ഷേത്ര വരുമാനത്തില്‍ നിന്ന് ഒരു പൈസ പോലും സര്‍ക്കാര്‍ എടുക്കുന്നില്ല
