ലൈംഗിക വൈകൃതചിന്ത വഹിക്കുന്നവർക്ക് എല്ലാ സഹായവും ചെയ്തുനൽകിയത് കോൺഗ്രസിന്റെ നേതൃത്വമാണെന്ന് ഡിവൈഎഫ്ഐ

Kerala

തിരുവനന്തപുരം: സിപിഎം നേതാക്കളുടെ ഭാര്യമാര്‍ക്കെതിരെ സൈബര്‍ അധിക്ഷേപം നടത്തിയ കോൺഗ്രസ് പ്രവർത്തകൻ എബിന് ജാമ്യം ലഭിച്ചതിൽ പ്രതികരണവുമായി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. ലൈംഗിക വൈകൃതചിന്ത വഹിക്കുന്ന ജീവികളെ ചേർത്തുപിടിച്ച് എല്ലാ സഹായവും ചെയ്തുനൽകിയത് കോൺഗ്രസിന്റെ നേതൃത്വമാണെന്നത് അപമാനകരവും, പൊതുസമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്ന് വസീഫ് ഫേസ്ബുക്കിൽ കുറിച്ചു.

സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരുന്ന കാലഘട്ടത്തിൽ അവരെ വേർബൽ റേപ്പ് ചെയ്യുന്ന ഇത്തരം വ്യക്തികളെ/വ്യാജ ഐഡികളെയും പ്രോത്സാഹിപ്പിക്കുന്ന സമീപനം കോൺഗ്രസ്‌ നേതൃത്വത്തിന്റെ തന്നെ ഭാഗത്തുനിന്നുണ്ടായത് ലജ്ജാവഹമാണ്. കോൺഗ്രസിലെ മുതിർന്ന നേതാക്കളും വനിതാ നേതൃത്വവും ഈ വിഷയത്തിൽ ഇവരോടൊപ്പമാണോ എന്ന് വ്യക്തമാക്കണമെന്നും വസീഫ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *