ഇടുക്കി: തടിയമ്പാട് ബീവറേജസ് ഔട്ട്ലെറ്റിൽ വിജിലൻസ് റെയ്ഡ്. കണക്കിൽ പെടാത്ത 46,850 രൂപ പിടിച്ചെടുത്തു . മദ്യത്തിൻറെ സ്റ്റോക്കിലും വ്യാപക ക്രമക്കേട്. വിജിലൻസിനെ കണ്ട് ജീവനക്കാരിൽ ഒരാൾ ഓടി രക്ഷപ്പെട്ടു. ഔട്ട്ലെറ്റിലെ വ്യാപക ക്രമക്കേടനെ സംബന്ധിച്ച് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നാണ് വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തിയത്.
തടിയമ്പാട് ബീവറേജസ് ഔട്ട്ലെറ്റിൽ ഗുരുതരമായ ക്രമക്കേടുകൾ നടക്കുന്നതായി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് വിജിലൻസ് എസ്പി വിനോദ് കുമാറിന്റെ നിർദ്ദേശാനുസരണം പരിശോധന നടത്തിയത്.
കഴിഞ്ഞ രാത്രി എട്ടു മണിയോടുകൂടി ആരംഭിച്ച പരിശോധനയിൽ ജീവനക്കാരുടെ കയ്യിൽ നിന്ന് കണക്കിൽ പെടാതെ 46850 രൂപ വിജിലൻസ് പിടിച്ചെടുത്തു. സ്റ്റോക്കിലുള്ള മദ്യത്തിൻറെ അളവിലും വ്യാപക ക്രമക്കേട് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.