യുക്രെയ്‌ൻ പ്രസിഡന്റ് സെലെൻസ്‌കി കാനഡയിലേക്ക്

CANADA

ഒട്ടാവ: യുക്രെയ്‌ൻ പ്രസിഡന്റ് വ്ലാദിമിർ സെലെൻസ്‌കി കാനഡ സന്ദർശിക്കുന്നു. വെള്ളിയാഴ്ച അദ്ദേഹം കനേഡിയൻ പാർലമെന്റിനെ അഭിസംബോധന ചെയ്യും. റഷ്യൻ അധിനിവേശത്തിനെതിരായ യുക്രെയ്‌ന്റെ ചെറുത്തുനിൽപ്പിന് പാശ്ചാത്യ സഖ്യകക്ഷികളുടെ പിന്തുണ വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് സെലൻസ്കിയുടെ സന്ദർശനം.

യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സെലെൻസ്‌കി ഒട്ടാവയിലെത്തുകയെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഓഫീസ് അറിയിച്ചു. 2022 ഫെബ്രുവരിയിൽ റഷ്യ യുക്രെയ്ൻ അധിനിവേശം നടത്തിയതിന് ശേഷമുള്ള സെലെൻസ്‌കിയുടെ ആദ്യ സന്ദർശനമാണിത്.

2019ൽ സെലെൻസ്‌കി കാനഡ സന്ദർശിച്ചിരുന്നു. കാനഡയിൽ യുക്രെയ്‌ൻ വംശജരായ ഏകദേശം 1.4 ദശലക്ഷം ആളുകൾ താമസിക്കുന്നുണ്ട്. സെലെൻസ്‌കിയും ട്രൂഡോയും ടൊറന്റോയിൽ പ്രാദേശിക യുക്രെയ്‌ൻ സമൂഹവുമായി കൂടിക്കാഴ്ച നടത്തും. കാനഡ യുക്രെയ്‌നിന് 6.6 ബില്യൺ യു.എസ് ഡോളർ സാമ്പത്തിക സഹായം നൽകി വരുന്നുണ്ട്. യുദ്ധം ആരംഭിച്ചതിനുശേഷം 175,000ത്തിലധികം യുക്രേനിയക്കാർ കാനഡയിൽ എത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *