ആലപ്പുഴ.സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ ആലപ്പുഴയിൽ ചേർന്ന സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്നാണ് 2023 ഡിസംബറിൽ ബിനോയി വിശ്വം സംസ്ഥാന സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തത്. സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗവും എഐടിയുസി വർക്കിംഗ് പ്രസിഡണ്ടുമാണ് .സെക്രട്ടറി സ്ഥാനത്തേക്ക് മറ്റാരുടെയും പേരുവരാൻ ഇടയില്ലെന്ന് കഴിഞ്ഞ ദിവസത്തെ സമ്മേളനത്തിൽ വ്യക്തമായിരുന്നു. ഇസ്മയിൽ പക്ഷവും കെ പ്രകാശ് ബാബു അനുകൂലികളും സെക്രട്ടറി സ്ഥാനത്തേക്ക് മറ്റാരെയും നിർദ്ദേശിച്ചില്ല .തിരുത്തേണ്ട കാര്യങ്ങൾ തിരുത്താൻ തയ്യാറാണെന്നും അക്കാര്യത്തിൽ പിടിവാശി ഇല്ലെന്നും ബിനോയ് വിശ്വം സമ്മേളനത്തിൽ പറഞ്ഞു. തൃശ്ശൂരിൽ ഉണ്ടായ പരാജയം വലിയ മുറിവാനെന്നും ജാഗ്രതക്കുറവ് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു
Related Posts

ആലുവയിൽ തെങ്ങ് മറിഞ്ഞ് വീണ് വിദ്യാർഥി മരിച്ചു
കൊച്ചി: ആലുവയിൽ തെങ്ങ് വീണ് വിദ്യാർഥി മരിച്ചു. തോട്ടക്കാട്ടുകര ഹോളി ഗോസ്റ്റ് കോൺവെൻറ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി ആലങ്ങാട് വയലക്കാട് വീട്ടിൽ മൂസയുടെ മകൻ മുഹമ്മദ്…
കഴിഞ്ഞദിവസം പ്ലസ് ടു വിദ്യാർഥി മദ്യപിച്ച് അബോധാവസ്ഥലായ സംഭവത്തിൽ വഴിത്തിരിവ്.
തിരുവനന്തപുരം നഗരത്തിൽ പ്ലസ് ടു വിദ്യാർഥി മദ്യപിച്ച് അവശനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്തുവരുന്നതു് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. നഗരത്തിലെ വിവിധ സ്കൂളിൽ നിന്നുള്ള വിദ്യാർത്ഥികൾ നടത്തിയ മദ്യപാനം മത്സരത്തിനിടയാണ്…

പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് അമ്പത് വർഷം കഠിന തടവ്
തിരുവനന്തപുരം:പതിനഞ്ച് വയസുകാരിയെ വീട്ടിനുള്ളിൽ കയറി ദിവസങ്ങളോളം താമസിച്ച് പീ ഡിപ്പിച്ച കേസിലെ പ്രതിയായ തിരുവല്ലം പൂങ്കുളം സ്വദേശി സുജിത് എന്ന ചക്കര(25)യെ അമ്പത് വർഷം കഠിന തടവും…