ഏറ്റുമാനൂര്‍: ടൗണില്‍ പാലാ റോഡിലുള്ള രാമകൃഷ്ണ ബില്‍ഡിങ്സില്‍ ഏറ്റുമാനൂരിലെ സേവാഭാരതിയുടെനേതൃത്വത്തില്‍ പാലിയേറ്റിവ് കെയര്‍ സെന്റര്‍ സെപ്റ്റംബര്‍17 ഞായറാഴ്ച വൈകിട്ട് 3 മണിക്ക് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഏറ്റുമാനൂര്നഗരസഭാ പരിധിയിലെ മുഴുവന്‍ കിടപ്പ് രോഗികളുടെ വീടുകളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ നേരിട്ടെത്തി പരിചരണം ലഭ്യമാക്കുന്ന പ്രവര്‍ത്തനമാണ് ആദ്യം നടപ്പിലാക്കുക.
കോാട്ടയം മെഡിക്കല്‍ കോളേജ്കാര്ഡിയോതൊറാസിക് സര്‍ജറി വിഭാഗം മേധാവി പ്രൊഫ.ഡോ. ടി.കെ.ജയകുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും.
സേവാഭാരതി ഏറ്റുമാനൂര്‍ പ്രസിഡന്റ് ഡോ.വി.വി. സോമന് അധ്യക്ഷതവഹിക്കും.രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത പ്രൗഢപ്രമുഖ് കെ.ഗോവിന്ദന് കുട്ടി സേവാസന്ദേശം നല്‍കും.ദേശീയ സേവാഭാരതി സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. ഇ.പി. കൃഷ്ണന് നമ്പൂതിരി വാഹനത്തിന്റെ താക്കോല്‍ ദാനചടങ്ങ് നിര്‍വഹിക്കും.
രാമകൃഷ്ണ ബില്‍ഡിങ് സമിതി മുഖ്യ ഉപദേഷ്ടാവ് ഡോ. ടി.യു. സുകുമാരന്‍ ശ്രവണപരിമിതിയുള്ള വ്യക്തിക്ക് ശ്രവണ സഹായി കൈമാറും.മഹാദേവ ക്ഷേത്രസംരക്ഷണ സമിതി പ്രസിഡന്റ് വി.കെ. ജിനചന്ദ്രബാബു മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യും.
പാലിയേറ്റിവ് കെയറിന്റെ രണ്ടാം ഘട്ടത്തിലേയ്ക്കും മൂന്നാം ഘട്ടത്തിലേയ്ക്കും പ്രവര്‍ത്തനം വിപുലപ്പെടുത്താനാണ് ആഗ്രഹിക്കുന്നതെന്നും
ഈ പ്രവര്‍ത്തനങ്ങള്‍ക്കായി സേവാഭാരതിയുടെ വാഹനം പൂര്ണ്ണസജ്ജമായിരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു
സേവാഭാരതി ഏറ്റുമാനൂര്‍ പ്രസിഡന്റ്, ഡോ.വി.വി.സോമന് ,സെക്രട്ടറിസഹസ്രനാമ അയ്യര്‍,ട്രഷറര്‍ ജി.വിനോദ് കുമാര്‍,ദേശീയ സേവാഭാരതികോട്ടയംവൈസ് പ്രസിഡന്റ് എം.എ. രാജീവ്,സോഷ്യല്‍ മീഡിയ ജോയിന്റ് കോര്‍ഡിനേറ്റര്‍ സംഗീത് സദാശിവന്
എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കടുത്തു.