വൈക്കം ഭാസ്ക്കരൻ നായർ സ്‌മാരക വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു

Local News

തലയോലപ്പറമ്പ് : വൈക്കം താലൂക്ക് ഡിഫൻസ് ഏക്സ് – സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള വൈക്കം ഭാസ്ക്കരൻ നായർ സ്‌മാരക വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു.തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീർ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പരിപാടി.ഏസ്. ഏസ് ഏൽ സി. , പ്ളസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ അവാർഡുകൾ ഏറ്റുവാങ്ങി.

വൈക്കം താലൂക്ക് ഡിഫൻസ് ഏക്സ് – സർവീസ് സൊസൈറ്റി പ്രസിഡന്റ് റിട്ട: സുബേദാർ പി. ആർ. തങ്കപ്പൻ ഉദ്ഘാടനം നിർവ്വഹിച്ചു.സ്കൂൾ ഹെഡ് മാസ്റ്റർ ജി ശ്രീ രഞ്ജിത് അധ്യക്ഷത വഹിച്ചു. സൊസൈറ്റി വൈസ് പ്രസിഡന്റ് റിട്ട: സുബേദാർ കെ. ചക്രപാണി മുഖ്യപ്രഭാഷണം നടത്തി.

വൈക്കം ഭാസ്ക്കരൻ നായർ സ്മാരക സാംസ്കാരിക സമിതി ചെയർമാൻ ഡോ: എച്ച് സദാശിവൻ പിള്ള ,ഡോ: പ്രീതൻ , പി. ബാലചന്ദ്ര മേനോൻ . സുനിൽ കളത്തൂർ , സോമശേഖരൻ നായർ , ജോസഫ് തോമസ് . ബഷീർ ഉമ്മാം കുന്ന് എന്നിവർ ചേർന്ന് വിദ്യാർത്ഥികൾക്കുള്ള പുരസ്ക്കാരവിതരണം നിർവഹിച്ചു.

സൊസൈറ്റി സെക്രട്ടറി മുരളീധരൻ സ്കൂൾ പ്രിൻസിപ്പൽ ഏസ് . അനില, രജനീഷ് വൈക്കത്തുകാരൻ , പ്രവീൺ ഭാസ്ക്കർ ,വൈക്കം ദേവ് , രോഹിണി പ്രവീൺ അധ്യാപകരായ ടി. രാജേഷ്, ആർ. രവീഷ് , സി. ആർ ധരശ്രീ ദേവി. ചിത്ര എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *