അട്ടപ്പാടിയിൽ യുവാവിനെ വെട്ടിക്കൊന്നു. ആനക്കല്ല് ഊരിലെ മണികണ്ഠനാണ് കൊല്ലപ്പെട്ടത്.ഇന്ന് ഉച്ചയ്ക്കാണ് സംഭവം ഉണ്ടായത്. ഊരിൽ തന്നെ താമസിക്കുന്ന ഈശ്വരൻ എന്നയാളാണ് മണികണ്ഠനെ കൊലപ്പെടുത്തിയത്.മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിനിടെ വെട്ടുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
അട്ടപ്പാടിയിൽ യുവാവിനെ വെട്ടിക്കൊന്നു
