തിരുവനന്തപുരം നഗരത്തിൽ പ്ലസ് ടു വിദ്യാർഥി മദ്യപിച്ച് അവശനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്തുവരുന്നതു് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. നഗരത്തിലെ വിവിധ സ്കൂളിൽ നിന്നുള്ള വിദ്യാർത്ഥികൾ നടത്തിയ മദ്യപാനം മത്സരത്തിനിടയാണ് വിദ്യാർത്ഥികളിൽ ഒരാൾ കുഴഞ്ഞു വീണത് .തിരുവനന്തപുരം ആൽത്തറ ജംഗ്ഷനിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിലായിരുന്നു മദ്യപാനം മത്സരം സംഘടിപ്പിച്ചത്. നഗരത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 7 വിദ്യാർത്ഥികളാണ് വെള്ളമടി മത്സരത്തിനായി എത്തിയത് .സ്കൂളുകളിൽ ഓണാഘോഷമായതിനാൽ ഇവർ സ്കൂൾ യൂണിഫോമിൽ ആയിരുന്നില്ല. ബെവ്കോ ഔട്ട്ലെറ്റിൽ നിന്ന് ഇവർ തന്നെയാണ് മദ്യം വാങ്ങിയത് .മുണ്ടും ഷർട്ടും ആയിരുന്നു വേഷം എന്നതിനാൽ ഇവർ വിദ്യാർത്ഥികൾ ആണെന്ന് ബെവ്കോ ജീവനക്കാരും തിരിച്ചറിഞ്ഞില്ല .വിദ്യാർഥികൾ പരസ്പരം മത്സരിച്ച് മദ്യപിച്ച് എന്നാണ് സൂചന. അരക്കുപ്പി മദ്യം വെള്ളമൊഴിക്കാതെ കുടിച്ച വിദ്യാർഥി കുഴഞ്ഞു വീഴുകയായിരുന്നു. ഇതോടെ സംഘത്തിലെ അഞ്ച് പേർ ഓടി രക്ഷപ്പെട്ടു. ഒപ്പം ഉണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥി മ്യൂസിയം പോലീസിൽ വിവരമറിയിച്ചു .പോലീസ് എത്തിയാണ് വിദ്യാർത്ഥിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത് അവശനിലയിൽ ആയ വിദ്യാർത്ഥി തീവ്ര പരിചരണ വിഭാഗത്തിലാണ്.
Related Posts

തിരുവനന്തപുരം പാറശ്ശാലയിൽ ക്ളാസ് നടക്കുന്നതിനിടയിൽ സീലിങ് ഇളകി വീണു
തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയിൽ ക്ളാസ് നടക്കുന്നതിനിടയിൽ സീലിങ് ഇളകി വീണു. പാറശ്ശാല ചെറുവരക്കോണം സിഎസ്ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഗൽ സ്റ്റഡീസിലായിരുന്നു അപകടം ഉണ്ടായത്. രാവിലെ പത്തരയോടെയാണ് സംഭവം.…

ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയം മെസിയ്ക്കായി പുതുക്കിപ്പണിയുന്നു
കൊച്ചി: കലൂര്‍, ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയം മെസിയ്ക്കായി പുതുക്കിപ്പണിയുന്നു. ഫിഫ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട്, ഭാവിയില്‍ ഫിഫ മത്സരങ്ങള്‍ സംഘടിപ്പിക്കാവുന്ന തരത്തിലാണ് നിര്‍മാണം. രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തും.…

സൗജനൃ ആയുര്‍വേദ മെഡിക്കല്‍ കൃാമ്പും, ബോധവല്‍ക്കരണ ക്ലാസ്സും നടത്തി
വൈക്കം ; വല്ലകം ശ്രീകൃഷ്ണ ആയുര്വേധ ചികിത്സ കേന്ദ്രവും, വൈക്കം റോട്ടറി ക്ലബ്ബും, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്തൃ വൈക്കം ഏരിയ കമ്മറ്റിയും സംയുക്തമായി സൗജനൃ…