. തൃശ്ശൂർ. ശബരിമലയിലെ യുവതി പ്രവേശനം കഴിഞ്ഞുപോയ അധ്യായമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ .വിശ്വാസത്തിനെതിരായ നിലപാട് സിപിഎം ഇന്നലെയും ഇന്നും എടുത്തിട്ടില്ല നാളെയും എടുക്കില്ലെന്ന് ഗോവിന്ദൻ പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളും വിശ്വാസികളാണ് .വിശ്വാസികൾ ഉപയോഗപ്പെടുത്താനാണ് വർഗീയവാദികൾ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ വിശ്വാസികളെ കൂട്ടുപിടിച്ചു വേണം വർഗീയവാദികളെ പ്രതിരോധിക്കാൻ എന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. ലോകത്തിൻറെ വിവിധ മേഖലകളിലുള്ള ആവശ്യം കൂടി കണക്കിലെടുത്താണ് ആഗോള അയ്യപ്പ സംഗമം തീരുമാനിച്ചത് .അതിന് രാജ്യത്തിൻറെ അംഗീകാരവും കിട്ടിയിട്ടുണ്ടെന്ന് ഗോവിന്ദൻ പറഞ്ഞു.
Related Posts
രജൻ കൃഷ്ണ നായകനാകുന്ന *പഴുത്* എന്ന ചിത്രം ജനുവരി മാസം തിയേറ്ററിൽ എത്തുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പ്രശസ്ത നടി മോക്ഷ, സോഹൻ സീനു…
കേരളത്തിൽ വീണ്ടും മഴ കനക്കുന്നു
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കനത്ത മഴയ്ക്ക് മുന്നറിയിപ്പ്. ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 115.6 മിമീ മുതൽ 204.4…
അലിവ് പദ്ധതി ഉത്ഘാടനം ചെയ്തു
പീരുമേട്: പള്ളികുന്ന് സി.എസ്.ഐപള്ളിയിൽ അലിവ് പദ്ധത തുടങ്ങി. അഴുത ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. അഫിൻ ആൽബർട്ട് ഉത്ഘാടനം നിർവഹിച്ചു. ഇടവക വികാരി റവ. ലിജു ഏബ്രഹാം…
