വിദ്യാർത്ഥികളുടെ അഭിരുചിക്കായിരിക്കണം അവരുടെ വിദ്യാഭ്യാസത്തിലും കലാപ്രവർത്തനങ്ങളിലും രക്ഷിതാക്കൾ മുൻഗണന നൽകേണ്ടതെന്ന് പ്രശസ്ത ചലച്ചിത്രപിന്നണി ഗായകൻ ദേവാനന്ദ് പറഞ്ഞു. ആശ്രയ സന്നദ്ധ സേവന സംഘടനയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് വൈക്കം ആശ്രമം സ്കൂളിൽ വച്ചു നടത്തിയ ജില്ലാ തല ചിത്രരചന ക്വിസ് മൽസരങ്ങൾ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശ്രയ ചെയർമാൻ പി.കെ. മണിലാലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുനിസിപ്പൽ ചെയർപേർസൺ പ്രീതരാജേഷ്, ആശ്രയ കൺവീനർ വർഗ്ഗീസ് പുത്തൻചിറ , ഇടവട്ടം ജയകുമാർ, ബി .ചന്ദ്രശേഖരൻ, പി.വി. ഷാജി, സന്തോഷ് ചക്കനാടൻ, വി. അനൂപ്, പി.എൻ ശിവൻകുട്ടി, പി.ഡി. ബിജിമോൾ, രാജശ്രീ വേണുഗോപാൽ,സി.സുരേഷ് കുമാർ, ടി.സി. ദേവദാസ് , സന്ധ്യ വിനോദ്, രജനി പീതാംബരൻ,ബീന വിനോദ്, പി.എസ്. ശ്രീനിവാസൻ, കെ.ബാബുരാജ്, വി.റ്റി.സുനി മോൻ എന്നിവർ പ്രസംഗിച്ചു. 200 വിദ്യാർത്ഥികൾ മൽസരങ്ങളിൽ പങ്കെടുത്തു. ക്വിസ് മൽസരത്തിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ സെൻ്റ് മൈക്കിൾസ് എച്ച് എസ് എസ് കടുത്തുരുത്തി ഒന്നാം സ്ഥാനവും ഗവ. ബി എച്ച് എസ് വൈക്കം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്ക്കൂൾ വിഭാഗത്തിൽ ഗവ. ഗേൾസ് എച്ച് എസ് എസ് വൈക്കം, ഗവ. വി എച്ച് എസ് എസ് വൈക്കം എന്നിവരും യുപി വിഭാഗത്തിൽ സെൻ്റ് ലിറ്റിൽ തെരാസസ് വൈക്കം, എസ് കെ എം എച്ച് എസ് എസ് കുമരകം, സെൻ്റ് ലൂയീസ് യുപിഎസ് പള്ളിപ്പുറത്തുശ്ശേരി എസ്എൻ യു പി എസ് പള്ളിയാട് എന്നിവരും സമ്മാനങ്ങൾ കരസ്ഥമാക്കി.വിജയികൾക്ക് ആശ്രയയുടെ വാർഷികാഘോഷത്തിൽ വച്ച് ക്യാഷ് അവാർഡും ഉപഹാരങ്ങളും നൽകും.ചിത്രം: ആശ്രയ സന്നദ്ധ സേവന സംഘടനയുടെ ആഭിമുഖ്യത്തിൽ വൈക്കം ആശ്രമം സ്കൂളിൽ വച്ചു നടത്തിയ ജില്ലാതല ചിത്രരചന ക്വിസ് മൽസരങ്ങൾ പ്രശസ്ത ചലച്ചിത്രപിന്നണി �
Related Posts
നാലു വർഷത്തിനുള്ളിൽ നൂറു പാലങ്ങൾ നാടിന് സമർപ്പിച്ചു: മന്ത്രി മുഹമ്മദ് റിയാസ്
കോട്ടയം: അഞ്ചുവർഷംകൊണ്ട് നൂറ് പാലങ്ങൾ എന്നാണ് സർക്കാർ ലക്ഷ്യമിട്ടതെങ്കിലും നാലുവർഷത്തിനുള്ളിൽ തന്നെ നൂറ് പാലങ്ങൾ നിർമ്മാണം പൂർത്തിയാക്കി നാടിന് സമർപ്പിച്ചുവെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പുമന്ത്രി അഡ്വ. പി.എ. മുഹമ്മദ്…
സി.എച്ച്. സ്മാരക വിദ്യാഭ്യാസ പുരസ്കാരം ഹിലാല്‍ ബാബുവിന്
തിരുവനന്തപുരം : കേരളത്തിലെ വിദ്യാഭ്യാസ നവോത്ഥാനത്തിന് നാന്ദികുറിച്ച് വിദ്യാഭ്യാസവകുപ്പ് മന്ത്രിയായി സുദീര്‍ഘ സേവനമനുഷ്ഠിച്ച മുന്‍ മുഖ്യമന്ത്രി സി.എച്ച്.മുഹമ്മദ് കോയ സാഹിബിനെ സ്മരണാര്‍ത്ഥമുള്ള സി.എച്ച്. വിദ്യാഭ്യാസ സേവന പുരസ്ക്കാരത്തിന്…
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കേരളത്തിലെ ജനദ്രോഹ സർക്കാരിനെതിരെയുള്ള വിധിയെഴുത്ത് ഉണ്ടാകും:കെ പി ധനപാലൻ
പറവൂർ: എല്ലാ വിഭാഗം ജനങ്ങളെയും ഇത്രയേറെ വഞ്ചിക്കുകയും കൊള്ളയടിക്കുകയും ചെയ്ത സർക്കാർ ഇതിനു മുൻപ് ഉണ്ടായിട്ടില്ല.വിശ്വാസികളുടെ അഭയകേന്ദ്രമായ ശബരിമലയെ പോലും കൊള്ളയടിച്ച ഇടതുപക്ഷ സർക്കാരിന് ചുട്ട മറുപടി…
