*കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കള്ളിക്കാട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഓണസമൃദ്ധി കർഷക ചന്തയ്ക്ക് തുടക്കം കുറിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാർ ഉദ്ഘാടനം നിർവഹിച്ചു വൈസ് പ്രസിഡന്റ് ബിന്ദു ബി രാജേഷ് അധ്യക്ഷത വഹിച്ചു, സ്ഥിരം സമിതി അധ്യക്ഷൻ മാരായ സാനു മതി, മൈലക്കര വിജയൻ, സദാശിവൻകാണി, ബ്ലോക്ക് മെമ്പർ സതീഷ് കുമാർഎന്നിവർ ആശംസകൾ അറിയിച്ചു, കൃഷി ഓഫീസർ ശരണ്യ കെ.എസ്, അസിസ്റ്റന്റ് മാരായ ചിഞ്ചു, ശ്രീദേവി,സാബു നന്ദി അർപ്പിച്ചുസംസാരിച്ചു. പ്രദേശത്തെ കർഷകരിൽ നിന്നുംസംഭവിക്കുന്ന നാടൻ പച്ചക്കറികളും, ഹോർട്ടി കോർപ്പ് ഉൽപ്പന്നങ്ങളും കർഷക ചന്തയിൽ വിപണനം നടത്തുന്നു. കർഷകരുടെ ഉൽപ്പന്ന ങ്ങൾ 10% അധിക വില നൽകി സംഭരിച്ച് 30% ശതമാനം വരെ വിലക്കുറവിൽ വിപണനം നടത്തുന്നു. കർഷക ചന്ത 4 ന് സമാപിക്കും.
കള്ളിക്കാട്ട് ഓണസമൃദ്ധി കർഷകചന്ത ആരംഭിച്ചു
