വൈക്കം: മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കുടവെച്ചൂര്‍ പളളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാളും, എട്ടുനോമ്പാചരണവും ശനിയാഴ്ച്ച തുടങ്ങി. തിരുനാളിന്റെ കൊടിയേറ്റ് സെപ്തംബര്‍ 1-ന് വൈകിട്ട് 6.00-ന് ഫരീദാബാദ്-ഡല്‍ഹി രൂപത മെത്രാപ്പോലീത്ത മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര നടത്തും. വികാരി ഫാ. തോമസ് ചില്ലിക്കല്‍ മുഖ്യകാര്‍മ്മികനാകും. 4.30-ന് സമൂഹബലി നടത്തും. തുടര്‍ന്ന് കൊടിയേറ്റ് ചടങ്ങ് നടക്കും.പതിനഞ്ച് ദിവസം നീളുന്ന തിരുനാള്‍ ആഘോഷം സെപ്തംബര്‍ 15-ന് എട്ടാമിടം തിരുനാള്‍ ആഘോഷത്തോടെ സമാപിക്കും. സെപ്തംബര്‍ 1 മുതല്‍ 15 വരെ രാവിലേയും വൈകിട്ടുമായി കുര്‍ബാനയും തിരുനാള്‍ ചടങ്ങുകളും നടക്കും. 8-ന് തിരുനാള്‍ ആഘോഷിക്കും. രാവിലെ 10.00-ന് തിരുനാള്‍ പാട്ടുകുര്‍ബാന നടക്കും. ഫാ. വിപിന്‍ കുരിശുതറ മുഖ്യകാര്‍മ്മികനാകും.
Related Posts
വളർത്തുമൃഗങ്ങളെ പുലി പിടിച്ചു,വനം വകുപ്പ് സ്ഥലത്ത് ക്യാമറ സ്ഥാപിച്ചു
പീരുമേട്:വണ്ടിപെരിയാർ ഗ്രാൻബി ജനവാസ മേഖലയിൽ പുലിയിറങ്ങി വളർത്തു മൃഗങ്ങളെ കൊന്നു തിന്നു. എസ്റ്റേറ്റ് തൊഴിലാളിയായ മഹാദേവൻ്റെ തൊഴുത്തിൽ കെട്ടിയിരുന്ന പശുവിനെ പുലി ആക്രമിക്കുന്നത്. ഒച്ചകേട്ട് എത്തിയപ്പോൾ പുലി…
എസ്ഐടിയുടെ അന്വേഷണം ശരിയായ ദിശയില്‍ എന്ന് ഹൈക്കോടതി
വിശ്വാസ്യതയില്ലാത്ത പോറ്റിയെ ദേവസ്വം ഉദ്യോഗസ്ഥര്‍ വിശ്വസിച്ചതെന്തിനെന്ന് ഹൈക്കോടതി. എസ് ഐ ടിയുടെ അന്വേഷണ പുരോഗതി ഹൈക്കോടതി അറിയിച്ചതിന് പിന്നാലെയാണ് ഹൈക്കോടതി ചോദിച്ചത്. ദേവസ്വം ബോർഡ് മിനുട്സില്‍ വീഴ്ചയുണ്ടായെന്നും…
ആക്ഷൻ , നർമ്മം, പ്രണയം;ശ്രദ്ധനേടി തലൈവൻ തലൈവി ‘ യുടെ ട്രെയിലർ
വിജയ് സേതുപതി – ആകാശ വീരൻ, നിത്യ മേനോൻ – പേരരശി മകിഴിനി എന്നീ ശക്തമായ കഥാപാത്രങ്ങളായി ജോഡി ചേരുന്ന ‘ തലൈവൻ തലൈവി ‘ യുടെ…
