.കോട്ടയം .കാഞ്ഞിരപ്പള്ളി ദേശീയപാതയിൽ കാർ നിയന്ത്രണമിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. തമ്പലക്കാട് സ്വദേശി കീച്ചേരിൽ അഭിജിത്താണ് മരിച്ചത് വാഹനത്തിൽ ഉണ്ടായിരുന്ന അഭിജിത്തിൻറെ സഹോദരി ആതിര, ദീപു ഗോപാലകൃഷ്ണൻ എന്നിവർക്ക് അപകടത്തിൽ സാരമായ പരിക്കേറ്റു. ദീപുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും ആതിരയേ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. വെള്ളിയാഴ്ച രാത്രി 11: 15ആണ് സംഭവം നടന്നത്. കാഞ്ഞിരപ്പള്ളിയിൽ നിന്ന് പൊൻകുന്നത്തേക്ക് പോവുകയായിരുന്നു കാർ നിയന്ത്രണം വിട്ട് സമീപത്തെ കെട്ടിടത്തിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. ദീപുവും ആതിരയും വാഹനത്തിന്റെ പിൻസീറ്റിൽ ആയിരുന്നു. കഴിഞ്ഞദിവസമായിരുന്നു ആതിരയുടെ വിവാഹം.
കോട്ടയം കാഞ്ഞിരപ്പള്ളിയിൽ നിയന്ത്രണം വിട്ട കാർ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു
