ചന്ദ്രമുഖി 2വില്‍ കങ്കണയുടെ പ്രകടനം അതിശയകരമെന്ന് എംഎം കീരവാണി

Entertainment

ചന്ദ്രമുഖി 2 വിലെ കങ്കണയുടെ അഭിനയം അതിശയകരമെന്ന് ഓസ്‌കാര്‍ ജേതാവ് എംഎം കീരവാണി. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വെള്ളിയാഴ്ച ചെന്നൈയില്‍ നടന്നപ്പോഴാണ് കീരവാണി കങ്കണയെ പ്രശംസിച്ചത്. ചടങ്ങില്‍ തമിഴ് സിനിമാ മേഖലയിലെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. “അതിശയകരമായ പ്രകടനമാണ് അവര്‍ കാഴ്ചവെച്ചത്. ബിഗ് സ്‌ക്രീനില്‍ ചന്ദ്രമുഖിയായി മാറുന്ന കങ്കണയുടെ പ്രകടനം എല്ലാവരെയും ഞെട്ടിക്കും,” സംഗീതസംവിധായകൻ പ്രസ്താവനയില്‍ പറഞ്ഞു.

ഹൊറര്‍-കോമഡി വിഭാഗത്തിലേക്കുള്ള കങ്കണയുടെ ചുവടുവെപ്പാണ് ചന്ദ്രമുഖി 2. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ നിന്ന് എംഎം കീരവാണിക്കൊപ്പമുള്ള ചിത്രം കങ്കണ റണാവത്ത് വെള്ളിയാഴ്ച തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയില്‍ പങ്കിട്ടിരുന്നു. ചന്ദ്രമുഖി 2 വിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് കീരവാണിയാണ്. പി വാസു സംവിധാനം ചെയ്യുന്ന ഈ ചിത്രം, രജനികാന്തും ജ്യോതികയും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റ് തമിഴ് ഹൊറര്‍ കോമഡി ചിത്രമായ ചന്ദ്രമുഖിയുടെ തുടര്‍ച്ചയാണ്.

ചന്ദ്രമുഖി 2ല്‍, കൊട്ടാരത്തിലെ നര്‍ത്തകിയുടെ വേഷമാണ് കങ്കണ അവതരിപ്പിക്കുന്നത്. തമിഴ് നടൻ രാഘവ ലോറൻസാണ് ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നത്. ലൈക പ്രൊഡക്ഷൻസും സുബാസ്‌കരനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളില്‍ റിലീസ് ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *