വെള്ളൂർ : വൈക്കം നിയോജകമണ്ഡലത്തിലെ സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന ആദ്യ ബഡ്സ് സ്കൂൾ വെള്ളൂരിൽ ആരംഭിക്കും. കുടുംബശ്രീമിഷനും വെള്ളൂർ പഞ്ചായത്തും ചേർന്നാണ് പഞ്ചായത്തിൽ ഒരു ബഡ്സ് സ്കൂൾ എന്ന കുടുംബശ്രീ മിഷൻ്റെ പദ്ധതിക്ക് തുടക്കം കുറിച്ചത്.കുടുംബശ്രീ നടത്തുന്ന സാമൂഹിക ഇടപെടലുകളിൽ ഏറ്റവും ശക്തമായ പ്രവർത്തനങ്ങളിൽ ഒന്നാണ് ബാലവികാസ അർബൻ ഡവലപ്പ്മെൻ്റ് സൊസൈറ്റി എന്ന ബഡ്സ് സ്കൂൾ. പഞ്ചായത്തിൻ്റെ പദ്ധതി വിഹിതത്തിൽ നിന്നും നാലു ലക്ഷം രൂപയും കുടുംബശ്രീ മുഖേന അനുവദിക്കുന്ന മൂന്നു ലക്ഷം രൂപയും ചേർത്ത് പ്രാരംഭം കുറിക്കും. മിഷൻ്റെ 12 ലക്ഷം രൂപയിൽബാക്കി തുകയായ ഒമ്പതു ലക്ഷം രൂപ ഘട്ടംഘട്ടമായി അനുവദിക്കും.വെള്ളൂർ പഞ്ചായത്തിലെ 8-ാം വാർഡിൽ നിലവിലുള്ള ഇറുമ്പയം കമ്മ്യൂണിറ്റി ഹാളിൽ നവീകരണം നടത്തിയാണ് സ്കൂളിന് തുടക്കം കുറിക്കുന്നത്. ഇതുവരെ എട്ടു പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒരു ടീച്ചറേയും സഹായിയേയും കരാർ അടിസ്ഥാനത്തിൽ നിയമിക്കും. കുട്ടികൾക്കുള്ള ഭക്ഷണവും വാഹനസൗകര്യവും തയ്യാറാക്കിയിട്ടുണ്ട്. സെപ്തംബർ ആദ്യം സ്കൂൾ ഉദ്ഘാഘാടനം ചെയ്ത് പ്രവർത്തനം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പഞ്ചായത്ത് ഭരണ സമിതി അറിയിച്ചു.
Related Posts

A.M.M.A തലപ്പത്ത് സ്ത്രീകൾ വരണം എന്ന് കെ ബി ഗണേഷ് കുമാർ
തിരുവനന്തപുരം: താരസംഘടനയായ എഎംഎംഎയുടെ തലപ്പത്ത് സ്ത്രീകൾ വരണമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. സ്ത്രീവിരുദ്ധ സംഘടനയാണ് എഎംഎംഎ എന്ന ചർച്ചകളുണ്ടെന്നും അത് മാറണമെന്നും ഗണേഷ് കുമാർ…

എലിപ്പനിയെ സൂക്ഷിക്കുക..
മഴ തുടരുന്നതിനാൽ വിവിധതരം പകർച്ചവ്യാധികളുടെ പിടിയിലാണ് പലരും. ഇതിൽ പ്രധാനമാണ് എലിപ്പനി. എലിപ്പനി ബാധിച്ചാൽ പെട്ടെന്ന് തീവ്രമാകുമെന്നതിനാൽ പ്രത്യേകശ്രദ്ധ അത്യന്താപേക്ഷിതമാണ്. എലിപ്പനി ഒരു മാരക രോഗമാണെങ്കിലും കൃത്യമായ…

തിരുവനന്തപുരം നഗരസഭ വെള്ളാർ വാർഡിന്റെ നേതൃത്വത്തിൽ ലഹരി വിമുക്ത ക്യാമ്പയിൻ സംഘടിപ്പിച്ചു.
:തിരുവനന്തപുരം നഗരസഭ വെള്ളാർ വാർഡിന്റെ നേതൃത്വത്തിൽ ലഹരി വിമുക്ത ക്യാമ്പയിൻ സംഘടിപ്പിച്ചു. പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ പോളിസ്റ്റൺ ഈ പെരേരയുടെ അദ്ധ്യക്ഷതയിൽ കൂടിയ…