വൈക്കം: ടൗൺ റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്യ ദിനാഘോഷവും താലൂക്കിലെ ഹൈസ്ക്കൂൾ വിദ്യാത്ഥികൾക്ക് ക്വിസ് മത്സരവും കൊച്ചു കവലയിലുള്ള ക്ലബ്ബ് ഹാളിൽ വച്ച് നടത്തി. പ്രസിഡന്റ് റൊട്ടേറിയൻ പി എ സുധീരൻ അദ്ധ്യക്ഷത വഹിച്ചു. ഡി നാരായണൻ നായർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.
തുടർന്ന് ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരം നടത്തി. മത്സരത്തിൽ ഒന്നും രണ്ടും , മൂന്നും സമ്മാനം യഥാ ക്രമം വൈക്കം ഗവർമെന്റ് ഹയർ സെക്കന്ററി സ്ക്കൂൾ തെക്കെ നട, ഗവ ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂൾ വടക്കെ നട, സെന്റ് ലിറ്റിൽ തെരേസാസ് ഗേൾസ് ഹൈസ്ക്കൂളിനും ലഭിച്ചു . വിജയി കൾക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റും പ്രസിഡന്റ് പി.എ സുധീരൻ വിതരണം ചെയ്തു. 20 മീറ്റർ നീളവും 3 മീററർ വീതിയുമുള്ള ദേശീയ പതാക റോട്ടറി അംഗങ്ങളും സ്കൂൾ വിദ്യാർത്ഥികളും രക്ഷാകർത്താക്കളും ചേർന്ന് ഉയർത്തി. ഡോക്ടർ അനൂപ്, ജീവൻ ശിവറാം , ജോയിമാത്യു, രാജൻ പൊതി , എ.ശ്രീകാന്ത്, പി.സി. സുധീർ ,രാജേന്ദ്രൻ , സിറിൽ ജെ. മഠത്തിൽ, മാത്യു തിട്ടപ്പള്ളി ,എം. സന്ദീപ് എം.ബി.ഉണ്ണികൃഷ്ണൻഎൻ . വി .സ്വാമിനാഥൻ എൻ. കെ.സെബാസ്റ്റ്യൻ തുടങ്ങിയവർ സംബന്ധിച്ചു.