തിരുവനന്തപുരം: കൊമോഡോർ വർഗീസ് മാത്യു കേരളത്തിന്റെ പുതിയ നേവൽ ഓഫീസറായി ചുമതലയെറ്റു. ജൂലായ് മുപ്പതിന് നടന്ന ചടങ്ങിൽ കൊമോഡോർ ജോസ് വികാസിൽ നിന്നാണ് പദവിയേറ്റത്. 1996 ജൂലായ് ഒന്നിന് അദ്ദേഹം ഇന്ത്യൻ നാവികസേനയിൽ കമ്മീഷൻ ചെയ്യപ്പെട്ടു.അതേസമയം ഗണ്ണറി, മിസൈൽ യുദ്ധ വിദഗ്ദ്ധനായ അദ്ദേഹം വെല്ലിംഗ്ടണിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിലും ഗോവയിലെ നേവൽ വാർ കോളേജിലും ഉന്നത സൈനിക വിദ്യാഭ്യാസം നേടിയിട്ടുണ്ട്.
കൊമോഡോർ വർഗീസ് മാത്യു കേരളത്തിന്റെ പുതിയ നേവൽ ഓഫീസറായി ചുമതലയെറ്റു
