പെരുവ: കാരിക്കോട് ശ്രീ സരസ്വതി വിദ്യാമന്ദിർ സീനിയർ സെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ കായിക മത്സരം പ്രമുഖ കായികതാരം ബിനീഷ് തോമസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ രഞ്ജിത്ത് ആർ. അധ്യക്ഷത വഹിച്ച യോഗത്തിൽ കുമാരി ദേവിക രാജ് സ്വാഗതവും മാസ്റ്റർ ഗോകുൽരാജ് കൃതജ്ഞതയും രേഖപ്പെടുത്തി. കുമാരി തിതിക്ഷ നായർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കായിക മത്സരത്തിൽ നാലു വിഭാഗങ്ങളിലായി 56 ഇനങ്ങളിൽ 500 കുട്ടികൾ പങ്കെടുത്തു. ദീപശിഖാ പ്രയാണത്തിന് സ്കൂൾ സ്പോർട്സ് ക്ലബ് സെക്രട്ടറി മാസ്റ്റർ അരവിന്ദ് സന്തോഷ് നേതൃത്വം നല്കി. സ്കൂൾ മാനേജർ കെ. റ്റി. ഉണ്ണികൃഷ്ണൻ, സരസ്വതി എഡ്യൂക്കേഷൻ ട്രസ്റ്റ് ജോ: സെക്രട്ടറി റ്റി. പ്രിൻസ്, സ്കൂൾ ജനറൽ സെക്രട്ടറി ചന്ദ്രശേഖരൻ പി. എം. എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കായിക അധ്യാപകരായ അശോകൻ പി. ആർ, ജിജിമോൾ കെ. എം. ജയേഷ് പി. എസ്. എന്നിവർ കായിക മത്സരത്തിന് നേതൃത്വം നൽകി.