ന്യൂഡല്‍ഹി: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് പാര്‍ട്ടി ദേശീയ സെക്രട്ടറി അനില്‍ ആന്റണി. കഴിഞ്ഞ ഏഴ് വര്‍ഷമായി കേരളത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് അനില്‍ ആന്റണിയുടെ ഈ വാക്കുകള്‍.
വര്‍ഗീയത എല്ലാ മേഖലയിലും വ്യാപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് സ്വര്‍ണക്കടത്ത് നടന്നു. കൊവിഡിന്റെ പേരിലും അഴിമതി നടത്തി. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ അഴിമതി സര്‍ക്കാരിനെ ജനങ്ങള്‍ അധികാരത്തില്‍ നിന്ന് പുറത്താക്കും. അഴിമതിയെ മറയ്ക്കാന്‍ സര്‍ക്കാര്‍ വര്‍ഗീയതയെ ആയുധമാക്കുകയാണ്. അഴിമതിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നും അനില്‍ ആന്റണി ആവശ്യപ്പെട്ടു.