എം പി വീരേന്ദ്രകുമാർ അനുസ്മരണം

Kerala Uncategorized

പറവൂർ താലൂക്ക് മാതൃഭൂമി സ്റ്റഡി സർക്കിളിൻ്റെ ആഭിമുഖ്യത്തിൽ എം.പി വീരേന്ദ്രകുമാർ അനുസ്മരണവും ലഹരിക്കെതിരെ ബോധവൽക്കരണ സെമിനാറും ചിത്രരചനാ മത്സരവും സംയുക്തമായി പറവൂർ ഗവ. ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ ഹാളിൽ വച്ച് നടന്നു. ഡി.സി. പി ബിജി ജോർജ് ഉദ്ഘാടനം ചെയ്തു. സ്റ്റഡി സർക്കിൾ ജനറൽ കൺവീനർ ബി.അനിൽകുമാർ അദ്ധ്യക്ഷനായി. പറവൂർ നഗരസഭ വൈസ് ചെയർമാൻ എം.ജെ രാജു അനുസ്മരണ പ്രഭാഷണം നടത്തി. പറവൂർ എസ്.ഐ ഓഫ് പോലീസ് നസീർ മുഖ്യാതിഥിതിയായിരുന്നു. ആലുവ സബ് ഇൻസ്പെക്ടർ എം.ആർ രാജേഷ് ക്ലാസ് നയിച്ചു. തുടർന്ന് ചത്രരചനാ മത്സരങ്ങളും നടത്തി. പ്രോഗ്രാം കൺവീനർ എം.എസ് രാജേഷ്, ചിത്രസദനം സദാശിവൻ, കൺവീനർ വി.എസ് അബ്ദുൾ ജബ്ബാർ, പ്രസിഡൻ്റ് എസ്. ശ്രീകാർത്തിക് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *