അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ വിഷ മദ്യ ദുരന്തം. 14 പേർ മരിച്ചു. ആറ് പേരുടെ നില ഗുരുതരമാണ്. സംഭവത്തിൽ വിതരണക്കാരനായ പ്രഭ്ജീത് സിംഗിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വിഷ മദ്യ ദുരന്തം അഞ്ച് ഗ്രാമങ്ങളെ ബാധിച്ചതായി പോലീസ് പറഞ്ഞു.
ഭംഗാലി, പടൽപുരി, മാരാരി കലൻ, തെരേവാൾ, തൽവണ്ടി ഗുമാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മരിച്ചത്.പ്രഭ്ജീത് സിംഗിനെ ചോദ്യം ചെയ്തതിൽ നിന്ന് മൊത്തവ്യാപാര വിതരണക്കാരനെക്കുറിച്ച് പോലീസിന് വിവരങ്ങൾ ലഭിച്ചു. വ്യാജ മദ്യത്തിന്റെ ഉറവിടത്തെക്കുറിച്ചും അയാൾക്കെതിരെയും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.വിഷമദ്യത്തിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്നും കര്‍ശന നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നും റെയ്ഡ് പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.