ബോട്ടുജെട്ടിയിൽ രാജഗോപാലാചാരിയുടെയും മഹാത്മാഗാന്ധിയുടേയും പ്രതിമകൾ സ്ഥാപിക്കണം
വൈക്കം : സത്യഗ്രഹത്തിൽ പങ്കെടുക്കാൻ മഹാത്മാഗാന്ധി വൈക്കത്ത് വന്നിറങ്ങിയ ബോട്ട് ജെട്ടി പുനർ നിർമ്മിക്കുമ്പോൾ ഗാന്ധി സ്മാരകമാക്കി മാറ്റണമെന്ന് ആവശ്യം. രാജഗോപാലാചാരി ഉൾപ്പടെയുള്ള ദേശീയ നേതാക്കളോടൊപ്പം 1925ജനുവരിയിലാണ് ഗാന്ധിജി കൊച്ചിയിൽ നിന്നും ബോട്ട് മാർഗ്ഗം വൈക്കം ബോട്ട് ജെട്ടിയിൽഎത്തിച്ചേർന്നത്. അവിടെ നിന്നും സത്യഗ്രഹ സമര സേനാനികളുടെ സ്വീകരണം ഏറ്റുവാങ്ങി അദ്ദേഹം കാൽ നടയായി വൈക്കം സത്യഗ്രഹ ആശ്രമത്തിലേക്ക് പോകുകയായിരുന്നു.അടുത്ത ദിവസം മനയിലെത്തി ചർച്ച നടത്തി വൈക്കം ബോട്ട് ജെട്ടി മൈതാനിയിലെ സമ്മേളനത്തിലും പങ്കെടുത്ത് ആലപ്പുഴയിലേക്ക് യാത്രയായതും ഈ ബോട്ട് ജെട്ടിയിൽ നിന്നാണ്.
രാജഭരണകാലത്തെ ശങ്കുമുദ്ര ആലേഖനം ചെയ്ത മുഖപ്പോടുകൂടിയ ഈ ബോട്ട് ജെട്ടി ജലഗതാഗത വകുപ്പിന്റെ കൈവശമാണ് ഇപ്പോഴുള്ളത്.കാലപ്പഴക്കം കൊണ്ട് ജീർണാവസ്ഥയിലായ ബോട്ട് ജെട്ടിയുടെ പുനർ നിർമ്മാണം ഇപ്പോൾ നടന്നുവരികയാണ്. എന്നാൽ ഗാന്ധിജിയുടെ പാദ സ്പർശമേറ്റ് ചരിത്ര പ്രാധാന്യമുള്ള ഈ ബോട്ട് ജെട്ടി പൂർവ്വകാല തനിമയോടെപുനർ നിർമ്മിച്ച് ഗാന്ധിജിയുടേയ