പത്തനംതിട്ട: പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡൻ്റ് എംജി കണ്ണൻ അന്തരിച്ചു. 42 lവയസ്സായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അടൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു എംജി കണ്ണൻ. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായും, രണ്ടുതവണ ജില്ലാ പഞ്ചായത്ത് അംഗമായും സേവനമനുഷ്ഠിച്ചു. പത്തനംതിട്ട ചെന്നീർക്കര മാത്തൂർ സ്വദേശിയാണ് എംജി കണ്ണൻ. സംസ്കാരം നാളെ വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പിൽ.
ഡിസിസി വൈസ് പ്രസിഡൻ്റ് എം ജി കണ്ണൻ അന്തരിച്ചു
