ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാകിസ്താന്‍ ഷെല്ലാക്രമണം അതിര്‍ത്തി ഗ്രാമമായ സലാമാബാദില്‍ .ഹൃദയഭേദകമായ കാഴ്ചകളാണ് പ്രദേശത്തുള്ളത്. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ മറുപടിയായി ഇന്ത്യ പാകിസ്താനിലെ ഭീകരരുടെ താവളങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതിന് പിന്നാലെയാണ് പാക് സെെന്യം അതിര്‍ത്തിയില്‍ ഷെല്ലാക്രമണം നടത്തിയിരിക്കുന്നത് .
പ്രദേശത്ത് വീടുകളാകെ തകർന്ന നിലയിലാണ്. ഇന്ത്യ-പാക് അതിർത്തിയില്‍ ഉറി ചെക് പോസ്റ്റ് കഴിഞ്ഞ് വരുന്ന ഗ്രാമമാണ് സലാമാബാദ്. പാക് ഷെല്ലാക്രമണത്തില്‍ രണ്ട് കുട്ടികൾക്ക് പരിക്കേറ്റതായും അവർ ബാരാമുള്ളയിലെ ആശുപത്രിയിൽ ചികിത്സയിലാണന്നും നാട്ടുകാർ പറയുന്നു.
ബുധനാഴ്ച പുലർച്ചെയാണ് ഇന്ത്യ ഭീകരാക്രമണത്തിന് മറുപടിയായി ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തിയത്. സെെനീക നീക്കത്തിനെ കുറിച്ച് വിശദീകരിച്ച് സംയുക്ത സേന വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡര്‍ വ്യോമിക സിങ്ങും ചേർന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദമായി രാജ്യത്തോട് വിശദീകരിച്ചത്.ആക്രമണത്തില്‍ 9 ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായിസെെന്യം അറിയിച്ചു.സെെനിക തിരിച്ചടി നടത്തി മണിക്കൂറുകള്‍ക്കുള്ളില്‍ സെെന്യം ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിച്ച് സെെന്യം വാര്‍ത്താസമ്മേളനം നടത്തി. കൃത്യമായ തെളിവുകള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു സെെന്യത്തിന്‍റെ വാര്‍ത്താസമ്മേളനം.
കൃത്യമായ ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്‌ഥാനത്തിലായിരുന്നു ഓപറേഷൻ സിന്ദൂർ. സാധാരണ ജനങ്ങൾക്ക് യാതൊരു കുഴപ്പവും വരാത്ത വിധമുള്ള ആക്രമണം ഉറപ്പാക്കും വിധമാണ് ആക്രമണ കേന്ദ്രങ്ങൾ തിരഞ്ഞെടുത്തതെന്നും കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡര്‍ വ്യോമിക സിങ്ങും പറഞ്ഞു.