തൃശൂർ: തൃശൂർ പൂരത്തിനോടനുബന്ധിച്ച് പൊലീസിന്റെ സ്പെഷ്യൽ ഡ്രൈവിൽ 15 മോഷ്ടാക്കളാണ് പിടിയിലായത്.ശക്തൻ സ്റ്റാൻഡ് പരിസരത്തുനിന്നും മൊബൈൽ മോഷണം നടത്തിയ കുഴൽമന്ദം ചാത്തന്നൂർ സ്വദേശിയായ ശിവശങ്കരപണിക്കർ (62) നിലമ്പൂർ കുന്നുമേപ്പട്ടി സ്വദേശിയായ ഷമീർ (32), കണ്ണൂർ വളപ്പട്ടണം സ്വദേശിയായ ഷാഹിർ (38), മലപ്പുറം പുതിയകടപ്പുറം സ്വദേശിയായ സുഫിയാൻ (24) എന്നിവരും പിടിയിലായവരിൽ ഉൾപ്പെടുന്നു. ഈസ്റ്റ് പൊലീസ് പിടികൂടിയത്. അന്വേഷണത്തിൽ ഇവർക്ക് വിവിധ സ്റ്റേഷനുകളിലായി 24 ഓളം കേസുകളുണ്ടെന്നും വ്യക്തമായി. കൂടാതെ സിറ്റി പൊലീസ് കമ്മീഷണർ ഇളങ്കോ ആർഎപിഎസിൻെറ നിർദ്ദേശത്തിൽ അസി. കമ്മീഷണർ സലീഷ് എൻ ശങ്കരൻ്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ പട്രോളിങ്ങ് ടീം കഴിഞ്ഞദിവസങ്ങളിലായി പതിനൊന്ന് മോഷ്ടാക്കളെ പിടികൂടി റിമാൻഡ് ചെയ്തിരുന്നു. തൃശൂർ പൂരവുമായി ബന്ധപെട്ടുള്ള സ്പെഷ്യൽ പട്രോളിങ് ടീം നഗരത്തിൽ തുടരുമെന്നും പൊലീസ് കമ്മീഷണർ ഇളങ്കോ ആർഎപിഎസ് അറിയിച്ചു. അന്വേഷണ സംഘത്തിൽ ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ ജിജോ എം.ജെ, സബ് ഇൻസ്പെക്ടർ ബിപിൻ പി നായർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഗിരീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ സൂരജ്, അജ്മൽ എന്നിവരും ഉണ്ടായിരുന്നു.
പോലീസിന്റെ സ്പെഷ്യൽ ഡ്രൈവിൽ പിടിയിലായത് 15 മോഷ്ടാക്കൾ
