ശ്രീനഗര്‍: പാകിസ്ഥാന്‍ സ്ത്രീയെ വിവാഹം ചെയ്തത് മറച്ചുവെച്ചതിന് ജവാനെ പിരിച്ചുവിട്ടു. ജവാന്റെ നടപടി ദേശീയ സുരക്ഷയ്ക്ക് ഹാനികരമാണെന്ന് സിആര്‍പിഎഫ് പറഞ്ഞു. സിആര്‍പിഎഫിന്റെ 41 ാം ബറ്റാലിയനിലെ സിടി/ജിഡിയായ മുനീര്‍ അഹമ്മദിനെയാണ് ശനിയാഴ്ച സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്.
വിസ കാലാവധി കഴിഞ്ഞിട്ടും യുവതിയെ മുനീര്‍ അഹമ്മദ് ഇന്ത്യയില്‍ താമസിപ്പിച്ചതായി കണ്ടെത്തി. മുനീര്‍ അഹമ്മദിനെ ജമ്മു കശ്മീര്‍ മേഖലയില്‍ നിന്ന് ഭോപ്പാലിലേക്ക് സ്ഥലം മാറ്റിയതിന് ഒരു ദിവസത്തിന് ശേഷമാണ് സിആര്‍പിഎഫിന്റെ പിരിച്ചുവിടല്‍ നടപടി.