ദില്ലി: ദില്ലിയിൽ ചേരിയിൽ തീപിടുത്തം.2 കുട്ടികൾ വെന്തു മരിച്ചു. നിരവധി പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രോഹിണിയിലെ സെക്ടർ 17 ലാണ് തീപിടുത്തം ഉണ്ടായത്.കുട്ടികളുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 500ലധികം വീടുകൾ കത്തി നശിച്ചതായാണ് പ്രാഥമിക നിഗമനം. നിലവിൽ അഗ്നിശമനസേന തിയണയ്ക്കാനുള്ള ശ്രമങ്ങൾ തുടർന്നു വരികയാണ്. എങ്ങനെയാണ് തീപിടുത്തം ഉണ്ടായതെന്ന കാര്യം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദില്ലിയിൽ തീപിടുത്തം; 2 കുട്ടികൾ വെന്തു മരിച്ചു
