തിരു. മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം

Breaking Kerala Uncategorized

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലുള്ള പെൺകുട്ടിക്ക് നേരെ അറ്റൻഡറുടെ ലൈംഗികാതിക്രമം. തിരുവല്ലം സ്വദേശി ദിൽ കുമാറിനെ പൊലീസ് അറസ്റ്റുചെയ്തു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.വെള്ളിയാഴ്ച വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം. ഇടുപ്പെല്ലിന് സർജറി ചികിത്സയിലായിരുന്ന പെൺകുട്ടിയെ കയറിപ്പിടിക്കുകയായിരുന്നു.പെൺകുട്ടി ഈ വിവരം ബന്ധുക്കളെ അറിയിച്ചു.തുടർന്ന് മെഡിക്കൽ കോളേജ് പൊലീസ് എത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിയെ അറസ്റ്റ് ചെയ്യതു.

Leave a Reply

Your email address will not be published. Required fields are marked *