ഉറി ഡാമിൽനിന്ന് മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടു, പാകിസ്താനിൽ പ്രളയ ആശങ്ക

National Uncategorized

ന്യൂഡല്‍ഹി: ഉറി ഡാമിൽനിന്ന് മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടതായി റിപ്പോർട്ട്‌.ത്സലം നദിയിൽ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിൽ എത്തിയതിനാൽ പാക് അധീന കശ്മീരിലെ ഹത്തിയൻ ബാല ജില്ലയിലുള്ളവർ ആശങ്കയിലാണ്.നദീതീരത്തുള്ളവരെ മാറ്റി പാർപ്പിച്ചതായി റിപ്പോർട്ടുണ്ട്. പഞ്ചാബ് അതിർത്തിയിൽവച്ച് പാക് റേഞ്ചേഴ്സ് പിടികൂടിയ ബിഎസ്എഫ് ജവാനെ നാലാം ദിവസവും പാകിസ്താന്‍ വിട്ടുതന്നില്ല.

അതിനിടെ, പഹൽഗാം ഭീകരാക്രമണത്തിന്റെ അന്വേഷണം എൻഐഎക്ക് കൈമാറി. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് നിർദേശം നൽകിയിരിക്കുന്നത്. വനമേഖലയിൽ ഭീകരർക്കായുള്ള തിരച്ചിൽ അഞ്ചാം ദിവസവും പുരോഗമിക്കുകയാണ്. കരാക്രമണത്തിന്റെ രാജ്യാന്തര ബന്ധം വ്യക്തമായതോടെയാണ് ദേശീയ അന്വേഷണ ഏജൻസി കേസ് ഏറ്റെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *