കൊല്ലം : ആര്യങ്കാവ് എക്സൈസ് ചെക്പോസ്റ്റിൽ, കെഎസ്ആർടിസി ബസിൽ കൊണ്ടുവന്ന 12.6 കിലോ കഞ്ചാവ് പിടിച്ചെടുത്തു.കഞ്ചാവ് കടത്തിക്കൊണ്ടുവന്ന പാലക്കാട് പൊറ്റശ്ശേരി മുബഷീർ (25), മുണ്ടക്കുന്ന് പ്രാജോദ് (20) എന്നിവരെ എക്സൈസ് സംഘത്തെ അറസ്റ്റ് ചെയ്തു.വെള്ളിയാഴ്ച രാവിലെ തെങ്കാശിയിൽനിന്ന് കായംകുളത്തേക്കു വന്ന ബസിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
കെഎസ്ആർടിസി ബസിൽ കഞ്ചാവ് കടത്തിയവർ പോലീസ് പിടിയിൽ
