പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സൗദിയിലെത്തും

Kerala Uncategorized

റിയാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗിക സൗദി സന്ദർശനത്തിനായി ഇന്ന് ജിദ്ദയിലെത്തും. ഉച്ചക്ക് 12.40ന് ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്ന പ്രധാനമന്ത്രി നേരെ റിറ്റ്സ് കാൾട്ടൺ ഹോട്ടലിലേക്ക് പുറപ്പെടും. ഉച്ചക്ക് രണ്ട് മുതൽ 2.30 വരെ ക്ഷണിക്കപ്പെട്ട ഇന്ത്യൻ സാമൂഹിക പ്രതിനിധികളുടെ യോഗത്തെ അഭിസംബോധന ചെയ്യും. 3.30 മുതൽ 6.30 വരെ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനുമായി ജിദ്ദയിലെ അൽസലാം പാലസിൽ കൂടിക്കാഴ്ച്ച നടത്തും.പ്രധാനമന്ത്രിയുടെ ആറു വർഷത്തിനുശേഷമുള്ള മൂന്നാമത്തെ സൗദി സന്ദർശനമാണിത്. സൗദി കിരീടാവകാശി സൽമാന്റെ ക്ഷണമനുസരിച്ചാണ് സന്ദർശനം. സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്‌ച തന്നെയാണ് പര്യടനത്തിലെ പ്രധാന പരിപാടി. ഇന്ത്യ-സൗദി സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിെൻറ രണ്ടാം യോഗത്തിൽ ഇരു രാഷ്ട്രനേതാക്കളും സംബന്ധിക്കും. ബിസിനസ് പ്രമുഖരുമായുള്ള കൂടിക്കാഴ്ചയിൽ മോദി പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *