പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയെ പരിഹസിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. തൊഴുത്ത് മാറ്റി കെട്ടിയത് കൊണ്ട് ഫലം ഉണ്ടാവില്ല.സര്‍ക്കാരിൻ്റെ നഷ്ടപ്പെട്ട പ്രതിച്ഛായ പുതിയ മന്ത്രിമാര്‍ സ്ഥാനമേറ്റാല്‍ തിരിച്ച് കിട്ടില്ല. പ്രതിപക്ഷത്തിനെതിരായ ഗണേഷ് കുമാറിൻ്റെ പരാമര്‍ശം മന്ത്രിസ്ഥാനം ലഭിച്ചതിലെ ആഹ്ലാദമാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയെ സുഖിപ്പിക്കാൻ പലരും വേശം കെട്ടുന്നുണ്ട് മുഖ്യമന്ത്രിക്ക് പുതിയ കാരവാനിന്റെ ആവശ്യമില്ല മുഖ്യമന്ത്രി ഇപ്പോഴും ജീവിക്കുന്നത് കാരവാനിലാണ്. ആയിരം അടി ദൂരെനിന്നേ ജനങ്ങളെ മുഖ്യമന്ത്രി കാണുന്നുള്ളൂ. അയോധ്യ രാമക്ഷേത്ര വിഷയത്തില്‍ ഹൈക്കമാൻഡ് പരസ്യ പ്രതികരണങ്ങള്‍ വിലക്കിയിട്ടുണ്ട് പാര്‍ട്ടി അക്കാര്യത്തില്‍ ഔദ്യോഗിക നിലപാട് പ്രഖ്യാപിക്കും
ത്രിണമൂലിനെക്കാല് ഇടത് പക്ഷ സര്‍ക്കാരായിരുന്നു മെച്ചമെന്ന അമിത് ഷായുടെ പ്രസ്ഥാവന ഇടത് പക്ഷത്തിനു ബിജെപിയുമായുള്ള അന്തര്‍ധാര ഇപ്പോഴും സജീവമെന്നു വ്യക്തമാക്കുന്നതാണ്കേരളത്തില് കഴിഞ്ഞ നിയമ സഭ തെരെഞ്ഞെപ്പില്‍ ബിജെപിയുടെ വോട്ട് വിഹിതം കുറഞ്ഞത് പരിശോധിച്ചാല്‍ മാത്രം മതി കാര്യങ്ങള്‍ ബോധ്യമാകും .
രണ്ടാം പിണറായി സര്‍ക്കാര്‍ ബിജെപിയുടെ സൃഷ്ടിയാണ് ഇവര്‍ തമ്മിലുള്ള ബന്ധവമാണ് മുഖ്യമന്ത്രിക്കെതിരായ കേസുകള്‍ അട്ടിമറിച്ചതിന് പിന്നില്‍. സെക്രട്ടറിയേറ്റിൻ്റെ പടിക്കല്‍ വരെ എത്തിയ അന്വേഷണം പെട്ടെന്ന്നിലച്ചതിന് പിന്നിലെ രഹസ്യം ഇപ്പോള്‍ എല്ലാപേര്‍ക്കും ബോധ്യപ്പെട്ട് തുടങ്ങിയെന്നും ചെന്നിത്തല പറഞ്ഞു