ബൊക്കാറോ: ജാർഖണ്ഡിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ എട്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ബൊക്കാറോ ജില്ലയിലെ ലൽപനിയയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ സർക്കാർ തലയ്ക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന വിവേക് എന്നയാളും ഉണ്ട് . നിലവിൽ പ്രദേശത്ത് ഏറ്റുമട്ടൽ തുടരുകയാണ്.
കഴിഞ്ഞ ആഴച്ച ഛത്തീസ്ഗഡിൽ സുരക്ഷാ സേനയും മോവോയിസ്റ്റുകളും തമ്മിൽ നടന്ന ഏറ്റുമുട്ടലിനെ തുടർന്ന് 22 മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്തിരുന്നു. ബീജാപൂര്‍ ജില്ലയിലെ ടെക്മെല്‍ട്ട ഗ്രാമത്തിലെ കാട്ടുപ്രദേശത്ത് പൊലീസ് നടത്തിയ ഓപ്പറേഷനിലാണ് സംഘം പിടിയിലായത്. ഇവരില്‍ നിന്ന് സ്ഫോടക വസ്തുക്കളും പിടികൂടിയിരുന്നു.