മുനമ്പം സമര സമിതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. 15 അംഗ സംഘമാണ് ഈസ്റ്ററിന് ശേഷം കൂടിക്കാഴ്ച നടത്തുക. കൂടിക്കാഴ്ചയ്ക്കായി പ്രധാനമന്ത്രിയുടെ ഓഫിസ് അനുമതി നൽകി. ഇന്ന് വൈകീട്ടോടെ തീയതി അറിയിക്കും.മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും പ്രധാനമന്ത്രിയുമായി പങ്കുവെക്കാനാണ് കൂടിക്കാഴ്ച നടത്തുന്നത്.മൂന്നാഴ്ചക്കുള്ളില്‍ നിയമവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ നിലവിൽ വരുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു ഉറപ്പ് നൽകിയിട്ടുണ്ടെന്നും നിയമം കൊണ്ട് തങ്ങൾക്ക് പ്രയോജനമുണ്ടാകുമെന്നും മുനമ്പം ജനതയുടെ സമരം പ്രധാനമന്ത്രിയെ നേരിൽ കണ്ട് ബോധ്യപ്പെടുത്തി അനുകൂലമായ നിലപാട് ഉണ്ടാകുമെന്നും മുനമ്പം സമരസമിതി പ്രതിനിധി സിജി പറഞ്ഞു. ഒരുപാട് പ്രതിക്ഷയോയെടയാണ് പ്രധാനമന്ത്രിയെ കാണാൻ പോകുന്നതെന്നും സമരസമിതി പറഞ്ഞു.
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ മുനമ്പം സമര സമിതി
