ദുബൈ: നാട്ടിലില്ലെങ്കിലും നാട്ടിലെ ആഘോഷങ്ങള്‍ പ്രവാസി മലയാളികൾ ഗംഭീരമായി കൊണ്ടാടാറുണ്ട്. ഓണവും ക്രിസ്മസും പെരുന്നാളും വിഷുവുമെല്ലാം പ്രവാസി മലയാളികള്‍ വിപുലമായി ആഘോഷിക്കാറുണ്ട്. മറുനാട്ടിലെ ഇത്തരം ആഘോഷങ്ങള്‍ ഒത്തുചേരലിന്‍റെയും പങ്കുവെക്കലിന്‍റെയും കൂട്ടായ്മയുടെയും നല്ല സന്ദേശങ്ങള്‍ കൂടി പകര്‍ന്നു നല്‍കുന്നവയാണ്. കേരളത്തിന്‍റെ കാര്‍ഷിക വിളവെടുപ്പ് ഉത്സവമായ വിഷു ആഘോഷത്തിന് ഒരുങ്ങിയിരിക്കുകയാണ് പ്രവാസ ലോകവും.കടല്‍ കടന്നെത്തിയ കണി വെള്ളരിയും പച്ചക്കറികളും പഴവര്‍ഗങ്ങളും ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നിറയുമ്പോള്‍ അവ വീട്ടിലെത്തിച്ച് മനോഹരമായി കണിയൊരുക്കാനുള്ള തിരക്കിലാണ് പ്രവാസി മലയാളികള്‍. കണിവെള്ളരിയും കൊന്നപ്പൂവും ഹൈപ്പർ മാർക്കറ്റുകളിൽ വിൽപനക്കെത്തി. വിഷു തിങ്കളാഴ്ച ആയതിനാല്‍ പ്രവാസികൾക്ക് അവധി ലഭിക്കില്ല. അതിനാല്‍ തന്നെ ജോലി കഴിഞ്ഞെത്തിയിട്ടാകും പലരുടെയും ആഘോഷങ്ങള്‍. ഹോട്ടലുകളിലും ലുലു ഗ്രൂപ്പ് ഹൈപ്പർമാർക്കറ്റുകളിലും ഇന്നും നാളെയും വിഷുസദ്യ വിളമ്പും.
വിഷുവിനെ വരവേൽക്കാനൊരുങ്ങി മറുനാടൻ മലയാളികൾ
