ഫാ.തോമസ് പാറേക്കാട്ടിൽ (76) നിര്യാതനായി

Uncategorized

എറണാകുളം – അങ്കമാലി അതിരൂപത വൈദികനായ ബഹുമാനപ്പെട്ട ഫാ. തോമസ് പാറേക്കാട്ടിൽ (76) നിര്യാതനായി. സംസ്കാരം പീച്ചാനിക്കാട് സെൻറ് മേരീസ് പള്ളിയിൽ (നിർമ്മലനഗർ) ശനിയാഴ്ച്ച (20/07/2024) ഉച്ചകഴിഞ്ഞ് 2. 30 ന് നടക്കും.മാതാപിതാക്കൾ: പാറേക്കാട്ടിൽ വർക്കി – മറിയാമ്മ. സഹോദരങ്ങൾ: സി. നിർമ്മല CMC , ജോയ്, സിറിൽ, ആൻ്റണി, സാനി, ഷാജി, റെജി

അച്ചന്റെ മൃതദേഹം ജൂലൈ 20ന് (ശനിയാഴ്ച്ച) രാവിലെ 7.00 മുതൽ 7.30 മണിവരെ എടക്കുന്ന് സെന്റ് പോൾസ് പ്രീസ്റ്റ് ഹോമിൽ പൊതുദർശനത്തിന് വയ്ക്കും. രാവിലെ 8.00 മണിമുതൽ ഉച്ചക്ക് 12.00 വരെ പീച്ചാനിക്കാടുള്ള സഹോദരൻ പാറേക്കാട്ടിൽ ഷാജിയുടെ ഭവനത്തിലും, തുടർന്ന് പീച്ചാനിക്കാട് സെൻ്റ് മേരീസ് പള്ളിയിലും പൊതുദർശനത്തിന് വയ്ക്കും. ഉച്ചകഴിഞ്ഞ് 2.30 ന് വി. കുർബാനയോടുകൂടി മൃതസംസ്കാര ശുശ്രൂഷ ആരംഭിക്കും.എടക്കുന്ന് സെന്റ് പോൾസ് പ്രീസ്റ്റ് ഹോമിൽ വിശ്രമ ജീവിതം നയിക്കുയായിരുന്ന തോമസ് അച്ചൻ, അവിടെ വച്ച് ഇന്ന് രാവിലെയാണ് (18/07/2024) നിര്യാതനായത്.

അതിരൂപതയിലെ മലയാറ്റൂർ സെൻ്റ് തോമസ് പള്ളിയിൽ സഹവികാരിയായും, നെടുമ്പ്രക്കാട്, ആയത്തുപടി, പുഷ്പഗിരി, കളമശ്ശേരി, വൈക്കം നടേൽ, അശോകപുരം, കുഴുപ്പിള്ളി, പുത്തൻ പള്ളി, വല്ലം, ചങ്ങമ്പുഴ നഗർ, നെടുവന്നൂർ എന്നിവിടങ്ങളിൽ വികാരിയായും സേവനം ചെയ്തു. കളമശ്ശേരി സോഷ്യൽ വെൽഫെയർ സെൻ്റർ ഡയറക്ടർ, വൈക്കം വെൽഫെയർ സെന്റർ ഡയറക്ടർ എന്നീ നിലകളിലും തോമസ് അച്ചൻ പ്രവർത്തിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *