തിരുവനന്തപുരം: അണക്കെട്ടുകളുടെ ബഫര്‍ സോൺ പരിധി വ്യാപിപ്പിക്കാനുള്ള കെഎസ്ഇബി നീക്കത്തിൽ ആശങ്ക തുടരുന്നു. സംസ്ഥാനത്ത് കെഎസ്ഇബിയുടെ അധീനതയിലുള്ള 59 അണക്കെട്ടുകളുടെ ബഫർ സോൺ പരിധി വ്യാപിപ്പിക്കുമെന്ന് വൈദ്യുതി മന്ത്രി നിയമസഭയിൽ വ്യക്തമാക്കിയതിലാണ് ഡാമുകളുടെ സമീപത്ത് താമസിക്കുന്നവർ ആശങ്കയിൽ കഴിയുന്നത്. ഇടുക്കിയിലെ 24 അണക്കെട്ടുകളുടെ പരിസരത്ത് താമസിക്കുന്നവരെയാണ് തീരുമാനം ഏറ്റവുമധികം ബാധിക്കുക.ജലാശയത്തിൽ ജണ്ട ഇട്ട് തിരിച്ച സ്ഥലത്തു നിന്ന് 20 മീറ്റർ ചുറ്റളവിൽ സമ്പൂർണ നിർമ്മാണ നിരോധവനും 1000 മീറ്റർ പരിധിയിൽ നിർമ്മാണങ്ങൾക്ക് എൻ ഒ സി നിർബന്ധമാക്കാനുമാണ് നിലവിൽ ലക്ഷ്യമിട്ടിരിക്കുന്നത്.
സംസ്ഥാനത്തെ 59 അണക്കെട്ടുകളുടെ ബഫർ സോൺ വ്യാപിപ്പികാനൊരുങ്ങി കെഎസ്ഇബി
