അമ്മയുടെ ഗർഭപാത്രം മൂല്യങ്ങളുടെ ഉറവിടം; കെ എം വർഗീസ്

Local News

കടുത്തുരുത്തി: അമ്മയുടെ ഗർഭപാത്രം മൂല്യങ്ങളുടെ ഉറവിടമെന്ന് സോഷ്യൽ ജസ്റ്റിസ് ഫോറം സംസ്ഥാന പ്രസിഡന്റ്‌ കെ എം വർഗീസ്. മാതൃത്വമാണ് സ്ത്രീയെ സർവ്വംസഹയാക്കുന്നതും ദൗർബല്യങ്ങളെ അതിജീവിക്കുവാൻ പ്രാപ്തയാക്കുന്നതെന്നും കടുത്തുരുത്തി കടപ്പൂരാൻ ഓഡിറ്റോറിയത്തിൽ ഫോറം സംഘടിപ്പിച്ച ഹൃദയപൂർവ്വം അമ്മയ്‌ക്കൊപ്പം സ്നേഹക്കൂട്ടായ്‌മ ഉദ്ഘാടനം ചെയ്ത് കൊണ്ട് അദ്ദേഹം പറഞ്ഞു. ജില്ലാ ജോയിന്റ് സെക്രട്ടറി ഷീല ദിലീപ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ അമ്മമാരേയും വ്യത്യസ്ത മേഖലകളിൽ മികവ് തെളിയിച്ച രശ്മി രാജഗോപാൽ,ലൂസി ജേക്കബ്,സുനിത സജി,ശ്രുതി ഹരേഷ് എന്നിവരേയും ആദരിച്ചു.

പ്രതിഭാസംഗമം മാധ്യമ പ്രവർത്തകൻ സണ്ണി ചെറിയാനും കുഞ്ഞിളം കയ്യിൽ സമ്മാനവിതരണം കടുത്തുരുത്തി ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ നയന ബിജുവും സ്മിതയും ഉദ്ഘാടനം ചെയ്തു. വിവിധ സ്കൂളുകളിൽ നിന്നും തെരഞ്ഞെടുത്ത മികച്ച പി റ്റി എ അംഗങ്ങൾക്ക് താലൂക്ക് പ്രസിഡന്റ്‌ യു ഐസക്കും ഉപഹാരങ്ങൾ നൽകി. ജില്ലയിലെ മികച്ച എൽ പി സ്കൂൾ ഹെഡ്മാസ്റ്റർക്ക് ഫോറം ഏർപ്പെടുത്തിയ ലീഡർഷിപ്പ് എക്സലൻസ് അവാർഡ് ജോസ് രാഗാർദ്രിക്ക് നൽകി.വി വി കനകാംപരൻ,റ്റി വൈ ജോയി,അനു റോബിൻ,ദിലീപ് റ്റി എസ്,ധന്യാ ഹരീഷ്,അനീഷ് പി ജി,തങ്കമ്മ സുകുമാരൻ,രജീഷ് മോൻ കെ കെ തുടങ്ങിയവർ സംസാരിച്ചു. താലൂക്ക് സെക്രട്ടറി വിനോദ് തൂമ്പുങ്കൽ സ്വാഗതവും ജില്ലാ കമ്മിറ്റി ലിബിയ ബോബിച്ചൻ നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *