കൊല്ലത്ത് രണ്ടുവയസുകാരനെ കൊന്ന ശേഷം മാതാപിതാക്കൾ ആത്മഹത്യ ചെയ്തു

Kerala Uncategorized

കൊല്ലം: താന്നിയിൽ രണ്ടുവയസുകാരനായ മകനെ കൊന്ന ശേഷം മാതാപിതാക്കൾ ആത്മഹത്യ ചെയ്തു. അജീഷ് കുമാർ, ഭാര്യ സുലു, മകൻ ആദി എന്നിവരാണ് മരിച്ചത്. 2 വയസുകാരനെ കൊന്ന് മാതാപിതാക്കൾ ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പൊലീസ് നിഗമനം.

ബുധനാഴ്ച രാവിലെ വീടിന്‍റെ മുറിയിൽ നിന്നും ആരെയും പുറത്തേക്ക് കാണാതായതോടെ ബന്ധുക്കൾ നടത്തിയ പരിശോധനയിലാണ് മൂന്നുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *