കൊച്ചി: ലോക ഉറക്ക ദിനത്തിന് മുന്നോടിയായി, 10 നഗരങ്ങളിലെ ഇന്ത്യൻ കുടുംബങ്ങളുടെ ഉറക്കത്തിന് മുമ്പുള്ള ശീലങ്ങൾ മനസ്സിലാക്കുന്നതിന് നടത്തിയ സർവേയിൽ നിന്നുള്ള വിവരങ്ങൾ യഗോവ്, ആമസോൺ അലക്സാ, പുറത്തുവിട്ടു. സ്ഥിരമായി നിശ്ചിത ഉറക്കസമയം പാലിക്കാത്തപ്പോൾ ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അനുഭവിക്കുന്നതായി സർവേയിൽ പങ്കെടുത്ത 53% പേർ സൂചിപ്പി ച്ചു. മുതിർന്നവർ ഉറക്കസമയ ചര്യകൾ സജീവമായി പിന്തുടരുന്നു എന്ന് പഠനത്തിലൂടെ നിഗമനത്തിലെത്താൻ സാധിച്ചു.പതിവ് ഉറക്കചര്യ പിന്തുടരുമ്പോൾ ഉറക്കത്തിൽ ശ്രദ്ധേയമായ പുരോഗതിയുള്ളതായി പ്രതികരിച്ചവരിൽ 54% പേർ വ്യക്തമാക്കി.
യുഗോവ്, ആമസോൺ അലക്സാ പഠനം പുറത്തിറക്കി
