രാജ്യത്ത് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്ക് കേരളത്തില്‍

Kerala Local News

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനം കേരളമെന്ന് കേന്ദ്രം. എ.എ റഹീം എംപി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്രമന്ത്രി സാവിത്രി താക്കൂറാണ് ഇക്കാര്യം അറിയിചിരിക്കുന്നത്.

ശിശുമരണനിരക്കിന്റെ ദേശീയ ശരാശരി 1000 കുട്ടികൾക്ക് 32 എന്ന നിലയിലാണ്. എന്നാൽ കേരളത്തിൽ ആയിരം കുട്ടികൾക്ക് എട്ടു കുട്ടികൾ എന്ന നിലയിലാണ് ഏറ്റവും ഒടുവിലത്തെ കണക്ക്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശിൽ 51, ഉത്തർപ്രദേശിൽ 43, രാജസ്ഥാൻ 40, ഛത്തീസ്ഗഡ് 41, ഒഡീഷ 39, അസം 40, എന്നിങ്ങനെയാണ് ശിശു മരണനിരക്കുകൾ.

Leave a Reply

Your email address will not be published. Required fields are marked *