കോട്ടയം: പൂഞ്ഞാറിൽ മീനച്ചിലാറിൻ്റെ തീരത്ത് കഞ്ചാവ് ചെടി കണ്ടെത്തി. പൂഞ്ഞാർ കാവുംകടവ് പാലത്തിനു സമീപത്താണ് എക്സൈസ് കഞ്ചാവ് ചെടി കണ്ടെത്തിയത്. ഇന്നലെ പത്താം ക്ലാസുകാരനെ കഞ്ചാവുമായി ഈ പരിസരത്ത് നിന്ന് പിടികൂടിയിരുന്നു. ഇതിനു സമീപത്തു നിന്നാണ് ഇന്ന് കഞ്ചാവ് ചെടിയും കണ്ടെത്തിയിരിക്കുന്നത്.
നാട്ടുകാരൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് 35 സെ.മീ വലിപ്പമുള്ള ചെടി കണ്ടെത്തിയത്. കഞ്ചാവ് ഉപേക്ഷിച്ചപ്പോൾ അതിന്റെ അവശിഷ്ടങ്ങളിൽനിന്ന് മുളച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം.