കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, കേരളത്തിലെ 6 ജില്ലക്കാർ പ്രത്യേകം ശ്രദ്ധിക്കണം

Uncategorized

തിരുവനന്തപുരം: കേരളത്തിലെ കൊടും ചൂട് വരും ദിവസങ്ങളിലും തുടരുമെന്നാണ് പ്രവചനം. സംസ്ഥാനത്തെ 6 ജില്ലകളിലാണ് ചൂട് കൂടുതൽ അനുഭവപ്പെടുന്നത്. ഈ ആറ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മാർച്ച് 08 , 09 തീയതികളിൽ കൊല്ലം, പാലക്കാട്, കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില 37°C വരെയും പത്തനംതിട്ട, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 3°C കൂടുതൽ) ഉയരാൻ സാധ്യതയൂണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *