– അത്യാധുനിക സാങ്കേതിക വിദ്യകളോടുകൂടിയ റിയൂ, സെയ്റോ, പ്ലാസ്മ ചിൽ സീരീസുകൾ അവതരിപ്പിച്ചു
കൊച്ചി: ജാപ്പനീസ് ഇലക്ട്രോണിക്സ് കമ്പനിയായ ഷാർപിന്റെ ഏറ്റവും പുതിയ എ സി സീരീസുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. റിയൂ, സെയ്റോ, പ്ലാസ്മ ചിൽ സീരീസുകളാണ് അവതരിപ്പിച്ചത്. ഉയർന്ന ശീതീകരണ സംവിധാനത്തിനു പുറമെ ഊർജക്ഷമത, വായു ഗുണനിലവാരത്തിനായി ആധുനിക ഫിൽറ്ററുകൾ എന്നിവയും പുതിയ എ സികളിൽ ലഭ്യമാണ്. സെവൻ- ഇൻ- വൺ കൺവേർട്ടിബിൾ ഫംഗ്ഷണാലിറ്റി, സെൽഫ് ക്ലീനിങ്, സെൽഫ് ഡയഗ്നോസിസ് എന്നിവയാണ് പ്രത്യേകതകൾ. വലിയ റൂമുകളെ ശീതികരിക്കാൻ കഴിയുന്ന മൾട്ടിപ്പിൾ കപ്പാസിറ്റിയാണ് എ സികൾക്കുള്ളത്.
ഇന്ത്യൻ ഉപഭോക്താക്കളുടെ അഭിലാഷങ്ങളും ജീവിതശൈലികളുമായി പൊരുത്തപ്പെടുന്ന ഉൽപന്നങ്ങൾ നൽകുന്ന, വിശ്വസനീയ ബ്രാൻഡായി ഷാർപ്പിനെ പുനഃസ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് ഷാർപ്പ് ബിസിനസ് സിസ്റ്റംസ് (ഇന്ത്യ) മാനേജിംഗ് ഡയറക്ടർ ഒസാമു നരിറ്റ പറഞ്ഞു. ആധുനിക സാങ്കേതികവിദ്യ, വിശ്വാസ്യത, മികവ് എന്നിവയിൽ അധിഷ്ഠിതമായ ഞങ്ങളുടെ ഉൽപന്നങ്ങളിലൂടെ ഉപഭോക്താക്കളുടെ ജീവിതനിലവാരം ഉയർത്തുന്നതിനോടൊപ്പം എ സി വ്യവസായത്തിൽ പുതിയ മാനദണ്ഡങ്ങൾ നിർവചിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ ഉപഭോക്താക്കളുടെ മാറിവരുന്ന അഭിരുചികളെ നിറവേറ്റികൊടുക്കുന്നതിനുള്ള നിർണായക നടപടിയാണ് നൂതന സാങ്കേതിക വിദ്യയോടുകൂടിയ എ സികൾ അവതരിപ്പിക്കുന്നതിലൂടെ പൂർത്തീകരിക്കുന്നതെന്ന് ഷാർപ് അപ്ലൈയൻസ് ഡിവിഷൻ വൈസ് പ്രസിഡന്റ് മിമോഹ് ജെയിൻ പറഞ്ഞു. 39999, 32499, 32999 എന്നിങ്ങനെയാണ് റിയൂ, സെയ്റോ, പ്ലാസ്മ ചിൽ സീരീസുകളുടെ വിപണിവില.