‘ഇന്ത്യക്ക് സമ്മർദ്ദം ചെലുത്താനാവില്ല’; അനധികൃത കുടിയേറ്റക്കാരെ അമേരിക്ക തിരിച്ചയച്ചതിൽ പ്രതികരിച്ച് ശശി തരൂർ

Breaking Kerala Local News

ദില്ലി: അമേരിക്കയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ സൈനിക വിമാനത്തിൽ ഇന്ത്യയിലേക്ക് തിരിച്ചയച്ചതിനെതിരെ ശശി തരൂർ. അമേരിക്കക്ക് ഇവരെ സാധാരണ വിമാനങ്ങളിൽ തിരിച്ചയക്കാമായിരുന്നെന്നും രേഖകൾ ഇല്ലാത്തവരെ തിരിച്ചയക്കുന്നതിൽ എതിർപ്പില്ലെന്നും ശശി തരൂർ പ്രതികരിച്ചു. അനധികൃത കുടിയേറ്റക്കാർക്കായി ഇന്ത്യയ്ക്ക് സമ്മർദ്ദം ചെലുത്താൻ കഴിയില്ലെന്നും ഇന്ത്യയിൽ ബംഗ്ലാദേശികൾ അനധികൃതമായി കഴിയുന്നുണ്ടെങ്കിൽ അവരെ തിരിച്ചയ്ക്കാൻ ഇന്ത്യക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയിൽ നിന്നുള്ള 18000 അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിൽ തിരിച്ചെത്തിക്കുമെന്നാണ് യുഎസ് പ്രഖ്യാപനം. 13 കുട്ടികളും 25 സ്ത്രീകളുമടക്കം 104 ഇന്ത്യക്കാരെ ആദ്യ ബാച്ചായി തിരിച്ചെത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *