മുനമ്പത്തെ ജനങ്ങള്‍ക്ക് ഭൂമി ഉടമസ്ഥത തെളിയിക്കാൻ മതിയായ രേഖകളുണ്ട്. മുനമ്പത്തെ ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാനാകുമെന്നും സർക്കാർ അറിയിച്ചു. മുനമ്പത്തേത് വഖഫ് വസ്തുവകയല്ലെന്ന് ജുഡീഷ്യല്‍ കമ്മിഷന് കണ്ടെത്താനാകുമോയെന്ന് കോടതി സംസ്ഥാന സര്‍ക്കാരിനോട് ആരാഞ്ഞു. ട്രൈബ്യൂണിലിന്റെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ കമ്മിഷനെ നിയോഗിക്കാനാകുമോ എന്ന കോടതിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സർക്കാർ.
മുനമ്പത്തേത് വഖഫ് വസ്തുവകയല്ലെന്ന് ജുഡീഷ്യല്‍ കമ്മിഷന് കണ്ടെത്താനാകുമോയെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചിരുന്നു. ട്രൈബ്യൂണിലിന്റെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ കമ്മിഷനെ നിയോഗിക്കാനാകുമോ, ജുഡീഷ്യല്‍ കമ്മിഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടോ, കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നവരുടെ കൈയ്യിലുള്ള രേഖകളുടെ നിയമസാധുതയെന്ത് എന്നടക്കമുള്ള ചോദ്യങ്ങളാണ് ഹൈക്കോടതി ചോദിച്ചിരുന്നത്.