പറവൂർ ചിത്രസദനം ഗോൾഡൻ ജൂബിലി നിറവിൽ

Breaking Kerala Local News National Uncategorized

വടക്കൻ പറവൂരിലെ ചിത്രകലാ വിദ്യാഭ്യാസ രംഗത്ത് 50 വർഷത്തെ പാരമ്പര്യമുള്ള പറവൂരിലെ ചിത്രസദനം കോളേജ് ഓഫ് ഫൈൻ ആർട്ട്സിൻ്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ വിവിധ പരിപാരിപാടികളോടെ ജനുവരി 26 ന് പറവൂർ ടൗൺ ഹാളിൽ നടക്കുന്നു. 1975 ൽ ചിത്രകലാ അധ്യാപകനായ കെ.എ.സദാശിവൻ മാസ്റ്ററാണ് ആരംഭിച്ചത്. അൻപതു വർഷത്തിനുള്ളിൽ ഒട്ടേറെ പ്രഗൽഭരായ ചിത്രകലാകാരന്മാരെ സംഭാവന ചെയ്യാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുള്ള കാര്യവും അവരെ അന്നേ ദിവസം ആദരിക്കുന്നതായിരിക്കുമെന്ന് പറവൂർ താലൂക്ക് പ്രസ്ക്ലബ്ബിൻ്റെ പ്രസ്സ് മീറ്റിംഗിൽ ഭാരവാഹികൾ അറിയിച്ചു.

26 ന് രാവിലെ 10 ന് നടക്കുന്ന ചിത്രകലാ പ്രദർശനം കേരള ലളിതകലാ അക്കാദമി സെക്രട്ടറി എൻ. ബാലമുരളീകൃഷ്ണ ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പാൾ കെ.എ.സദാശിവൻ അദ്ധ്യക്ഷനാകും. ശില്പി കെ. രഘുനാഥൻ മുഖ്യപ്രഭാക്ഷണം നടത്തും. 11 മണിക്കു നടക്കുന്ന ജൂബിലി സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ജനറൽ കൺവീനർ നാസർ ബാബു മംഗലത്ത് അദ്ധ്യക്ഷനാകും. നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ, മുൻ എം.പി കെ.പി ധനപാലൻ, നഗരസഭ പ്രതിപക്ഷ നേതാവ് ടി.വി നിധിൻ, സി.വി കൃഷ്ണകുമാർ, ഡാവിഞ്ചി സുരേഷ് എന്നിവർ പ്രസംഗിക്കും. സിനി ആർട്ടിസ്റ്റുകളായ ബിജു കുട്ടൻ, വിനോദ് കെടാമംഗലം, കെ.പി.എ.സി സജീവ്, സൈനൻ കെടാമംഗലം, എന്നിവർ അതിഥികളായിരിക്കും. സിപ്പി പള്ളിപ്പുറം, ഐ.എസ് കുണ്ടൂർ, നഗരസഭ വൈസ് ചെയർമാൻ എം.ജെ. രാജു,കൗൺസിലർമാരായ സജി നമ്പിയത്ത്, എം.രഞ്ജിത്ത്, കൺവീനർ കെ.പി ജോഷി, സി.സി സുരേഷ് എന്നിവർ സംസാരിക്കും. കലാപരിപാടികളും, സമ്മാനദാന ചടങ്ങുകളും തുടർന്ന് നടക്കും

Leave a Reply

Your email address will not be published. Required fields are marked *