പത്തനാപുരത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം; 3 പേർക്ക് പരിക്ക്

Breaking Kerala Local News

കൊല്ലം: കൊല്ലം പത്തനാപുരം വാഴത്തോപ്പിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം. കാറിലുണ്ടായിരുന്ന രണ്ട് പേർക്കും ബസ് ഡ്രൈവർക്കും പരിക്കേറ്റു. കാറിലിടിച്ച ശേഷം ബസ് സമീപത്തെ മതിൽ ഇടിച്ചു തകര്‍ത്താണ് നിന്നത്. പുനലൂർ – പത്തനാപുരം റോഡിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന ദമ്പതികളായ സനീഷ്, അജിത എന്നിവര്‍ക്കും ബസ് ഡ്രൈവര്‍ ലാലുവിനുമാണ് പരിക്കേറ്റത്.

ഗുരുതരമായി പരിക്ക് പറ്റിയ സനീഷിനെയും ലാലുവിനെയും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അജിതയെ പുനലൂര്‍ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *